കാപ്പാട് എന്ന ബ്ലൂ ഫ്‌ളാഗ് ബീച്ച്
കോഴിക്കോട് നഗരത്തില്‍നിന്നു 18 കിലോമീറ്റര്‍ വടക്കായുള്ള കടല്‍ത്തീരമാണ് കാപ്പാട്. സാമൂതിരിയുടെ കാലഘട്ടത്തില്‍ കുഞ്ഞാലിമരക്കാര്‍മാര്‍ കടല്‍ കാത്തിരുന്ന ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളും അയവിറക്കാനുണ്ടാവും കാപ്പാട്ടെ തൂവപ്പാറയെന്ന കടലിലേക്കു ഇറങ്ങിനില്‍ക്കുന്ന പാറക്കൂട്ടത്തിനും ഇവിടുത്തെ ഓരോ തരി മണലിനും. മലബാറിലെ കടല്‍ത്തീരങ്ങളില്‍ അത്തരമൊരു കൂറ്റന്‍പാറ...